Uralkuzhi water in Sabarimala
പച്ചപ്പിനുള്ളിലെ പനിനീര് പൊലെ ഉരൽക്കുഴി തീർത്ഥം. ഇവിടെ ഒന്നു കുളിച്ചാൽ മതി സ്വാമി ഭക്തരുടെ മലകയറ്റത്തിന്റെ ക്ഷീണമെല്ലാം അതിൽ അലിഞ്ഞു പോകുന്നു. മഹിഷീ നിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠൻ ഉരൽക്കുഴി തീർത്ഥത്തിൽ സ്‌നാനം നടത്തിയ ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം